വെഞ്ഞാറമൂട് കൊലപാതകം : അന്വേഷണം ശരിയായ ദിശയിലല്ല ; സി.ബി.ഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം.പി

Jaihind News Bureau
Sunday, September 6, 2020

 

കോഴിക്കോട് : വെഞ്ഞാറമൂട് കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എം.പി. നിലവിലെ രീതിയിലാണ് അന്വേഷണം നടക്കുന്നതെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകത്തിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലല്ല. വസ്തുനിഷ്ഠമായ അന്വേഷണം ആണ് കേസിൽ നടക്കേണ്ടത്. കൊന്നവരും കൊല്ലിച്ചവരും കൊല്ലപ്പെട്ടവരും ഒരേ പാർട്ടിയിൽപ്പെട്ടവർ തന്നെ. നിലവിലെ രീതിയിലാണ് കേസന്വേഷണം നടക്കുന്നതെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

ബിനീഷ് കോടിയേരിക്കെതിരായ പരാതി കോടിയേരി ബാലകൃഷ്ണൻ തന്നെ മുൻകൈയെടുത്ത് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയാറാകണം. തിരുവനന്തപുരത്ത് രമ്യാ ഹരിദാസ് എം.പിയെ ആക്രമിച്ചത് അപലപനീയമാണെന്നും കെ മുരളീധരൻ എം.പി കുറ്റപ്പെടുത്തി.