മാസപ്പടി വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ

Jaihind Webdesk
Wednesday, August 9, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ മാസപ്പടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയം മുമ്പ് നിയമസഭയിൽ കൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു. വീണ പണം വാങ്ങിയത് ക്രമവിരുദ്ധമായിട്ടാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന്‍ വ്യക്തിപരമായും പണം വാങ്ങിയത് ഗൗരവം വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.