സംവാദം പ്രഹസനമാക്കാൻ സർക്കാർ ശ്രമം ; നിയമസഭയിൽ പോലും കെ റെയിലില്‍ സർക്കാരിന് കൃത്യമായ മറുപടിയില്ല : പ്രതിപക്ഷ നേതാവ്

സില്‍വർ ലൈന്‍ സംവാദം  പ്രഹസനമാക്കാൻ സർക്കാർ ശ്രമിക്കുന്നവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്കു പോലും സർക്കാർ കൃത്യമായി മറുപടി പറഞ്ഞിട്ടില്ല. ഗുണ്ടകളെയും ക്രിമിനലുകളെയും പോലീസിനെയും വിട്ട് കെ റയിൽ സമരത്തെ അടിച്ചമർത്തുകയാണ്. പോലീസിലെ ക്രിമിനലുകളെ  സർക്കാർ സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

ജോസഫ് സി മാത്യു വിനെ സർക്കാരിന് വേണ്ടി ക്ഷണിച്ചത് ചീഫ് സെക്രട്ടറിയാണ്. ജോസഫ് സി മാത്യു വിനെ സർക്കാർ ഭയപ്പെടുന്നത് എന്ത് കൊണ്ടാണ്? ചീഫ് സെക്രട്ടറി ക്ക് മീതെയാണോ കെ റയിൽ  എംഡിയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കെ റെയിലിനെതിരെയുള്ള കോൺഗ്രസ് സമരം തുടരം, കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

 

Comments (0)
Add Comment