‘ഖദര്‍-സംരംഭകത്വവും ഗാന്ധിയും’ ;ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്യും

Jaihind Webdesk
Saturday, November 5, 2022

ഷാര്‍ജ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നവംബര്‍ 13 ന് ഞായറാഴ്ച ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സന്ദര്‍ശനം നടത്തും. പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് പുസ്തകം പ്രകാശനം.

വി സുനില്‍കുമാര്‍ എഴുതിയ ‘ഖദര്‍-സംരംഭകത്വവും ഗാന്ധിയും’ എന്ന പുസ്തകമാണ് വി ഡി സതീശന്‍ പ്രകാശനം ചെയ്യുക. തുടര്‍ന്ന്, അദേഹം മലയാളത്തിലെ വിവിധ പുസ്തക പ്രസാധകരുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കും.  കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്‌ളീക്കേഷന്‍സ് ഉള്‍പ്പടെയുള്ള മേള വന്‍ വിജയകരമായി മുന്നേറുകയാണ്.