മാപ്പിള ഖലാസികളുടെ കഥയുമായി വി.എ ശ്രീകുമാറിന്‍റെ ‘മിഷന്‍ കൊങ്കണ്‍’; രചന ടി.ഡി രാമകൃഷ്ണന്‍

Jaihind News Bureau
Thursday, September 3, 2020

 

‘മിഷന്‍ കൊങ്കണ്‍’ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുന്നു. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്‍റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങള്‍ സിനിമയില്‍ കഥാപാത്രങ്ങളാകും. അഭിനേതാക്കളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്‍റെ രചന. ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും.