വി.നന്ദകുമാറിന് ലുലു ഗ്രൂപ്പ് ഗ്‌ളോബല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി നിയമനം

Jaihind News Bureau
Wednesday, June 10, 2020

അബുദാബി : റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറായി വി. നന്ദകുമാറിനെ നിയമിച്ചു. നിലവില്‍, ലുലു ഗ്രൂപ്പിന്‍റെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. ഇനി മുതല്‍ ലുലു ഗ്രുപ്പിന്‍റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് – കമ്മ്യുണിക്കേഷന്‍, ഡിജിറ്റല്‍-സോഷ്യല്‍ മീഡിയ, സി.എസ്.ആര്‍ എന്നിവയ്ക്ക് ഇദേഹം നേതൃത്വം നല്‍കും.

തിരുവനന്തപുരം സ്വദേശിയായ നന്ദകുമാറിനെ, നേരത്തെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് മാര്‍ക്കറ്റിങ് പ്രഫഷണലുകളില്‍ ഒരാളായി, അമേരിക്കന്‍ കേന്ദ്രമായ ഫോബ്‌സ് മാഗസിന്‍ വിശേഷിപ്പിച്ചിരുന്നു.  നേരത്തെ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മുന്‍നിര മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ 20 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു.