മാവൂരിലെ പ്രകൃതിവിരുദ്ധ പീഡനക്കേസ്; സിപിഎം പ്രാദേശിക നേതാവും പഞ്ചായത്ത് അംഗവുമായ കെ.ഉണ്ണികൃഷ്ണൻ കീഴടങ്ങി

Jaihind Webdesk
Friday, January 13, 2023

കോഴിക്കോട് : മാവൂരിലെ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ സിപിഎം പ്രാദേശിക നേതാവും പഞ്ചായത്ത് അംഗവുമായ കെ.ഉണ്ണികൃഷ്ണൻ കീഴടങ്ങി. രാവിലെ ഏഴുമണിയോടെ മാവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഡിസംബർ 29ന് മോക്ഡ്രിൽ കഴിഞ്ഞു തിരിച്ചു പോവുകയായിരുന്ന 15 വയസുകാരനെ കാറിലും ആംബുലൻസിലും വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഉണ്ണിക്കൃഷ്ണൻ സി.പി.എം. മാവൂർ ലോക്കൽ കമ്മിറ്റി അംഗമാണ്.കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കോടതി ഉണ്ണിക്കൃഷ്ണന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഉണ്ണികൃഷ്ണനെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു.