റാഫേലിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്

Jaihind Webdesk
Friday, November 16, 2018

Pawan-Khera

റാഫേലിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്. റാഫേൽ ഇടപാടിലെ വിലവിവരങ്ങളടങ്ങിയ 5 തെളിവുകളുമായാണ് കോൺഗ്രസ് നേതാവ് പവൻഖേര എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയത്.

റഫേലിൽ രഹസ്യങ്ങളൊന്നുമില്ല. സാങ്കേതിക വിവരമല്ല കോൺഗ്രസ് ചോദിക്കുന്നത്. വാണിജ്യ വിലവിവരമാണ്. അതെങ്ങനെ ദേശ സുരക്ഷയെ ബാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി എത്ര ഒളിക്കുന്നോ അത്രത്തോളം കാര്യങ്ങൾ പുറത്തുവരും. ജെപിസിയിൽ കുറഞ്ഞ് മറ്റൊന്നും ഇല്ലെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ ബിജെപി ഭിന്നത സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഉത്തരവാദിത്വമാണ് സംസ്ഥാനത്തെ സഹായിക്കേണ്ടതെന്നും പക്ഷെ ബിജെപി ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പവൻഖേര പറഞ്ഞു.