കുംഭാവുരുട്ടിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു, ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍

Jaihind Webdesk
Sunday, July 31, 2022

 

കൊല്ലം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കുംഭാവുരുട്ടി വെള്ളചാട്ടത്തിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരാൾ മരിച്ചു. തമിഴ്നാട് മധുരൈ സ്വദേശി കുമരനാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ ഈറോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽപ്പെട്ട 5 പേരെ രക്ഷപ്പെടുത്തി. വനമേഖലയിൽ ഉരുൾ പൊട്ടിയാണ് പൊടുന്നനെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അപകട സമയത്ത് നൂറിലേറെപ്പേർ വെള്ളച്ചാട്ടത്തിലുണ്ടായിരുന്നു. ചെങ്കോട്ടയ്ക്ക് സമീപമുള്ള പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞയാഴ്ച സമാനമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടു പേർ മരിച്ചിരുന്നു.