തിരുപുറം പഞ്ചായത്ത് ഭരണം യുഡിഎഫിന്; നിയമപോരാട്ടത്തിനൊടുവില്‍ വിജയം

Jaihind Webdesk
Tuesday, September 13, 2022

 

തിരുവനന്തപുരം: തിരുപുറം പഞ്ചായത്ത് ഭരണം യുഡിഎഫിന്. നേരത്തെ 5 അംഗങ്ങൾ മാത്രമായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്. ഒരു വോട്ട് അസാധുവായിരുന്നു. ഇതിനെതിരെ നിയമ പോരാട്ടം നടത്തിയപ്പോഴാണ് യുഡിഎഫിന് അനുകൂലമായ കോടതി വിധി ഉണ്ടായത്.

തിരുപുറം ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസ് പിടിച്ചതോടെ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തും കോൺഗ്രസ് ഭരണത്തിലായി. ഒരു സ്വതന്ത്രന്‍റെ കൂടി പിന്തുണയോടെ നിലവിൽ യുഡിഎഫിന് ഏഴ് പേരുടെ പിന്തുണയുണ്ട്. എൽഡിഎഫ് – 5, ബിജെപി – 2 എന്നിങ്ങനെയാണ് കക്ഷിനില.