യുഡിഎഫിന്‍റെ നേതൃത്വത്തിൽ കുറ്റവിചാരണ സദസ്

Jaihind News Bureau
Saturday, August 3, 2019

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫിന്‍റെ നേതൃത്വത്തിൽ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് കോട്ടയം ഡിസിസിയിൽ ചേർന്ന യുഡിഎഫ് യോഗം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയതു.

മാർക്‌സിസ്റ്റ് പാർട്ടിക്ക് തങ്ങളുടെ നിലപാടുകൾ തെറ്റാണ് എന്ന് ഇപ്പോൾ ബോധ്യം വന്നിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 19 ന് കോട്ടയം ജില്ലയിലെ പഞ്ചായത്ത് തലത്തിലാണ് പ്രതിഷേധം. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ശക്തമായ പ്രതിഷേധമായി യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ സദസ് മാറണമെന്നും അദ്ദേഹം പറഞ്ഞു ഒരിക്കലും നടക്കരുത് എന്ന് കരുതുന്ന കാര്യങ്ങൾക്ക് ഓരോ ദിവസവും സംസ്ഥാനത്തു നടക്കുന്നതെന്നും ഇപ്പോഴത്തെ ഭരണത്തിൽ ആളുകൾ മനം മടുത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു

യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, മോൻസ് ജോസഫ്, ലതിക സുഭാഷ്, നാട്ടകം സുരേഷ്, ജോയി എബ്രഹാം, ജോസഫ് വാഴക്കൻ, ജോയി എബ്രഹാം, ജോസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.