പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം വിനാശത്തിന്‍റെ വർഷമായി ആചരിക്കാന്‍ യുഡിഎഫ്

Jaihind Webdesk
Tuesday, May 17, 2022

തിരുവനന്തപുരം : പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം വിനാശത്തിന്‍റെ വർഷമായി ആചരിക്കാൻ ഒരുങ്ങി യുഡിഎഫ്. സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ദിവസം 1,300 കേന്ദ്രങ്ങളിൽ യുഡിഎഫ് സായാഹ്ന ധർണ്ണ നടത്തും. ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തൃക്കാക്കരയിൽ നിർവഹിക്കും. സിൽവർ ലൈൻ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങള്‍ ധർണ്ണയിൽ ഉന്നയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി കണ്ണൂരിലും ഉമ്മൻ ചാണ്ടി തൃശൂരിലും ധർണ്ണയിൽ പങ്കെടുക്കും. ഒരു വർഷം പൂർത്തിയാക്കുന്ന സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും വാർഷികം ആഘോഷിക്കാൻ സർക്കാരിന് അർഹതയില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. അതേസമയം സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.