നാളെ നടക്കുന്ന ലൈഫ് മിഷൻ കുടുംബ സംഗമം യുഡിഎഫ് ബഹിഷ്കരിക്കും : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, February 28, 2020

നാളെ നടക്കുന്ന ലൈഫ് മിഷൻ കുടുംബ സംഗമം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയ ധനസഹായ വിതരണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം തൃശൂരിൽ ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ സംബന്ധിച്ച സർക്കാർ അവകാശ വാദം പൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.  പ്രളയ ധനസഹായ വിതരണത്തിൽ സർക്കാർ രാഷ്ട്രീയം കലർത്തുന്നു. സിപിഎം പ്രവർത്തകർക്ക് ഫണ്ട് വാരിക്കോരി നൽകുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം.  റീ ബിൽഡ് കേരള പദ്ധതിയുടെ തുക സർക്കാർ വക മാറ്റുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രഭാ വർമയുടെ ശ്യാമ മാധവം എന്ന കൃതിയിൽ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരില്‍ നടത്തിയ വാർത്താസമ്മേളനത്തിന്‍റെ പൂർണ്ണരൂപം കാണാം….