ആർ.എസ്.പി മുന്നണിയുടെ അവിഭാജ്യഘടകം ; ഒന്നിച്ച് മുന്നോട്ടുപോകുമെന്ന് യുഡിഎഫ്

Jaihind Webdesk
Monday, September 6, 2021

തിരുവനന്തപുരം : ആർ.എസ്.പി യുഡിഎഫിന്‍റെ അവിഭാജ്യഘടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാർട്ടിയുമായുള്ള ബന്ധം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.  ഗൗരവകരമായ കാര്യങ്ങൾ നേതാക്കള്‍ ശ്രദ്ധയിൽപ്പെടുത്തി. സൗഹാർദ്ദപരമായ ചർച്ചയാണ് നടന്നത്. ഉഭയകക്ഷി ചർച്ച ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആർ.എസ്.പിയുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും  കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയും പറഞ്ഞു. ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്തെന്നും സംതൃപ്തരാണെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. മുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഭയകകക്ഷി ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.