കത്ത് വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; മേയറുടെ വാർഡില്‍ സത്യഗ്രഹ സമരം നടത്തി

Jaihind Webdesk
Saturday, November 12, 2022

 

തിരുവനന്തപുരം: കത്ത് വിവാദത്തിൽപ്പെട്ട മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ
യുഡിഎഫ് കൗൺസിലർമാർ മേയറുടെ വാർഡില്‍ സത്യഗ്രഹ സമരം നടത്തി. സംഭവത്തിൽ രാജിവെക്കില്ലെന്ന് മേയർ വ്യക്തമാക്കിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും മേയർക്കെതിരെ പ്രതിഷേധപരിപാടികൾ നടത്തുവാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നിയമന വിവാദത്തിൽ മേയർക്കെതിരെ ശക്തമായ പ്രതിഷേധമാണ് സ്വന്തം വാർഡില്‍ അലയടിച്ചത്. മുടവൻമുഗൾ ജംഗ്ഷനിൽ നടന്ന സത്യഗ്രഹ സമരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.