മേയറുടെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; നഗരസഭയ്ക്ക് മുന്നില്‍ പന്തംകൊളുത്തി പ്രകടനം

Jaihind Webdesk
Friday, November 18, 2022

 

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. മേയർ ആര്യാ രാജേന്ദ്രന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധം തുടരുകയാണ്. ഇന്നും വിവിധ തരത്തിലുള്ള പ്രതിഷേധം നഗരസഭയ്ക്കു മുന്നിൽ അരങ്ങേറി. ഇന്നത്തെ സത്യഗ്രഹ സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും അണിചേർന്നു. യൂത്ത് കോൺഗ്രസ്, യുഡിഎഫ്  പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ പന്തം കൊളുത്തി പ്രകടനം നടത്തി.