ഇടുക്കിയില്‍ യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു; ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കി

Jaihind Webdesk
Monday, November 28, 2022

 

ഇടുക്കി: നിർമ്മാണ നിരോധനം, ബഫർ സോൺ, ഭൂപ്രശ്‌നങ്ങൾ, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നിവയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹർത്താൽ പുരോഗമിക്കുന്നു . രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ശബരിമല തീർത്ഥാടകരുടെ വാഹനത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി നേതൃത്വം അറിയിച്ചു.