ശബരിമലയിൽ സമാധാനം ആവശ്യപ്പെട്ട് യുഡിഎഫ് പ്രകടനം

Jaihind Webdesk
Thursday, October 18, 2018

ശബരിമലയിൽ സമാധാനം പുലരണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് യു ഡി എഫ് സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്തും. യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ അറിയിച്ചതാണ് ഇക്കാര്യം. പഞ്ചായത്ത് തലത്തിൽ തികച്ചും സമാധാനപരമായിട്ടായിരിക്കും പ്രകടനങ്ങൾ നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.