യുഎഇ താമസ വിസക്കാരുടെയും സന്ദര്‍ശക വിസക്കാരുടെയും കാലാവധി ഡിസംബര്‍ വരെ നീട്ടി; രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സ് വിസക്കാര്‍ക്കും ആനുകൂല്യം

B.S. Shiju
Monday, April 13, 2020

ദുബായ് : യുഎഇയിലുള്ള സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ കാലാവധി 2020 ഡിസംബര്‍ വരെ നീട്ടിയതായി യുഎഇ അറിയിച്ചു. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വീസക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യുഎഇ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഫെഡറല്‍ അതോറ്റി വക്താവ് കേണല്‍ ഖമീസ് ആല്‍ കഅബിയാണ് ഇക്കാര്യം അറിയിച്ചത്.  

രാജ്യത്തിന് പുറത്തുള്ള താമസ വിസക്കാരുടെ കാലാവധിയും മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുകയാണെങ്കില്‍, അതും  ഡിസംബര്‍ വരെ നീട്ടിനല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മാര്‍ച്ച് ഒന്ന് ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ (എമിറേറ്റ് ഐഡി) കാലാവധിയും ഡിസംബര്‍ വരെ നീട്ടി.