BREAKING: കോവിഡ് ആശങ്ക: യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി

B.S. Shiju
Tuesday, March 17, 2020

ദുബായ് : യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി വെട്ടിക്കുറച്ചു. ഇതനുസരിച്ച്,
മാര്‍ച്ച് 18 മുതല്‍ പുതിയ പ്രവര്‍ത്തന സമയമായിരിക്കുമെന്ന്, മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ് അധികൃതര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ഇനി മാളുകള്‍ തുറക്കുക ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു  വരെ മാത്രമായിരിക്കും. യുഎഇയിലെ ഇരുപത്തിയഞ്ചിലധികം ഷോപ്പിങ് മാളുകളുടെ ഉടമസ്ഥരാണ് മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ്. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്,  ദെയ്‌റ സിറ്റി സെന്‍റര്‍, ബര്‍ഷ സിറ്റി സെന്‍റര്‍, ഷാര്‍ജ സിറ്റി സെന്‍റര്‍, ഷിന്‍ഡഗ സിറ്റി സെന്‍റര്‍, മിര്‍ദിഫ് മാള്‍ തുടങ്ങിയവയെല്ലാം ഈ ഗ്രൂപ്പിന് കീഴിലാണ്.