പ്രവാസികളുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണം: നിവേദനം നല്‍കി യുഎഇ പിആര്‍ഒ അസോസിയേഷന്‍

Jaihind News Bureau
Friday, April 10, 2020

ദുബായ് : പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആശ്യപ്പെട്ട് , യുഎഇ പിആര്‍ഒ അസോസിയേഷന്‍ (യുപിഎ) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് നിവേദനം നല്‍കി. ചാര്‍ട്ടഡ് വിമാനം തയ്യാറാക്കാന്‍ യുഎഇ പിആര്‍ഒ അസോസിയേഷന്‍ തയ്യാറാണെന്നും ഇതിനായി,  കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ച്, ചുരുങ്ങിയ ദിവസത്തേക്ക് യുഎഇ സന്ദര്‍ശിക്കാന്‍ എത്തിയവരും , രോഗംമൂലം വിദേശത്ത് താമസിക്കാന്‍ പ്രയാസം അനുഭവിക്കുന്നവരും , ഗര്‍ഭിണികളും , കോവിഡ് രോഗത്തിന്റെ ഭീതി മൂലം താമസ സ്വകര്യം പോലും ലഭിക്കാത്ത നിരവധി ആളുകള്‍, നാട്ടിലേക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി നടപടി ഉണ്ടാകണമെന്നും നിവേദത്തില്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന്, യുഎഇ പിആര്‍ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ സിറാജ് ആജില്‍ , പ്രസിഡന്റ് തമീം അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സല്‍മാന്‍ അഹമ്മദ് , ട്രഷറര്‍ ബോബന്‍ വര്‍ഗ്ഗീസ് എന്നിവരാണ് ഇതുസംബന്ധിച്ച നിവേദനം നല്‍കിയത്. എം പി മാരായ എംകെ രാഘവന്‍, പി കെ കുഞ്ഞാലികുട്ടി കുട്ടി,  ശശി തരൂര്‍, കെ മുരളീധരനും എന്നിവര്‍ക്കും നിവേദനം നല്‍കി. ചാര്‍ട്ടഡ് വിമാനം തയ്യാറാക്കാന്‍ യുഎഇ പിആര്‍ഒ അസോസിയേഷന്‍ തയ്യാറാണെന്നും അതിനു വേണ്ട അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുവദിച്ച് തരണമെന്ന്, കോഴിക്കോട് എംപി എംകെ രാഘവനോട് യുഎഇ പിആര്‍ഒ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  .