ഖത്തറുമായുള്ള യു.എ.ഇയുടെ കര-കടൽ-വ്യോമ ഗതാഗതം നാളെ മുതൽ പുനഃസ്ഥാപിക്കും

Elvis Chummar
Friday, January 8, 2021

ദുബായ് : ഖത്തറുമായുള്ള യു.എ.ഇയുടെ കര-കടൽ- വ്യോമ ഗതാഗതം നാളെ (ശനി) മുതൽ പുനഃസ്ഥാപിക്കും. യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ വാം ആണ് ഇക്കാര്യം അറിയിച്ചത്.

മൂന്നര വർഷത്തിലധികം നീണ്ട ഖത്തർ – യു.എ.ഇ പ്രതിസസിക്ക് ഇതോടെ പരിഹാരമായി. ഖത്തറുമായുള്ള വ്യാപാര വാണിജ്യ ബന്ധം കൂടി ഇതോടെ പുനഃസ്ഥാപിക്കപ്പെടും. ഗൾഫ് മേഖലയിലെ രണ്ട് സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുന്നതോടെ ഈ മേഖലയിൽ വലിയ ഉണർവ് പ്രതീക്ഷിക്കുന്നു.