യുഎഇ കൊവിഡ് : വീണ്ടും മരണം ഇല്ലാത്ത ദിനം ; പുതിയ രോഗികള്‍ 254 മാത്രമായി കുറഞ്ഞു

Jaihind News Bureau
Saturday, August 1, 2020

ദുബായ് : യുഎഇയില്‍ ശനിയാഴ്ച കൊവിഡ് രോഗികളുടെ എണ്ണം 254 മാത്രമായി കുറഞ്ഞു. അതേസമയം, 24 മണിക്കൂറിനുള്ളില്‍ യാതൊരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം നിലവില്‍ 350 ആണ്. അതേസമയം, 346 പേര്‍ക്ക് രോഗമുക്തി നേടി. ഇതുവരെ ആകെ രോഗമുക്തി നേടിയവര്‍ 54,255 ആയി. ആകെ രോഗം വന്നവര്‍ യുഎഇയില്‍ 60,760 ആണ്.

teevandi enkile ennodu para