യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നന്തി നാസർ അന്തരിച്ചു | പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവർത്തിച്ച സാമൂഹിക പ്രവർത്തകന്‍

ദുബായ് : യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആശുപത്രിയിലായിരുന്നു അന്ത്യം. നൂറുകണക്കിന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും അവശത അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന സാമൂഹികപ്രവര്‍ത്തകനാണ്.

കൊയിലാണ്ടി നന്തിബസാറില്‍ മുസ്‍ലിയാര്കണ്ടി കുടുംബാംഗമാണ്. ഭാര്യ: നസീമ. മക്കള്‍ സന, ഷിബില (അമേരിക്ക), ഷാദ് (ബഹറിന്‍).

Nandi Nazar
Comments (0)
Add Comment