ആലുവയിൽ മൊബൈലിലും ബൈക്കും മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

Jaihind Webdesk
Friday, September 2, 2022


കൊച്ചി: ആലുവയിൽ മൊബൈലിലും ബൈക്കും മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. എരുമത്തല പുഷ്പനഗർ കുന്നത്ത് വീട്ടിൽ രഞ്ജിഷ് രാജു (24), കുട്ടമശേരി വെളിയത്ത് പാരപ്പിള്ളി ജയൻ (42) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് രഞ്ജിഷ് മോഷ്ടിച്ചത്. പാലക്കാട് സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിൽ ബൈക്ക് ഇയാളിൽനിന്ന് കണ്ടെടുത്തു. എന്നാൽ ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്‍റിന് സമീപത്തുള്ള കടയിൽനിന്നും മൊബൈൽ മോഷ്ടിച്ചതിനാണ് ജയനെ അറസ്റ്റ് ചെയ്തത്.