ഒമാനില്‍ നിന്ന് സൗദിയിലേക്ക് ഉംറയ്ക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മരണം; 18 പേര്‍ക്ക് പരിക്ക്

JAIHIND TV DUBAI BUREAU
Thursday, August 25, 2022

 

റിയാദ് : ഒമാനില്‍ നിന്ന് സൗദിയിലേക്ക് ഉംറയ്ക്ക് വരികയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി റിയാദ് തായിഫ് റോഡില്‍ അല്‍നസായിഫ് പാലത്തിന് സമീപം ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും ഒമാനികളാണ്. മൃതദേഹങ്ങള്‍ ജിദ്ദ കോണ്‍സുലേറ്റ് ഇടപെട്ട് ഒമാനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ അല്‍മോയ, ദലം ആശുപത്രികളിലേക്ക് മാറ്റി. 11 യൂണിറ്റ് രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി.