കൊവിഡ്-19 : കുവൈറ്റില്‍ 2 മരണം; 541 പുതിയ രോഗികള്‍

Jaihind News Bureau
Thursday, June 18, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 308 ആയി. 541 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇതുവരെയായി രോഗം ബാധിച്ചവരുടെ എണ്ണം 38074 ആയി. പുതിയതായി 616 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 29512 ആയി. 8254 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .