കൊവിഡ്-19 : കുവൈറ്റില്‍ 2 മരണം; 582 പുതിയ രോഗികള്‍

Jaihind News Bureau
Monday, June 29, 2020

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് മൂലം രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 350 ആയി. 582 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 45524 ആയി. പുതിയതായി 819 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 36313 ആയി . 8861 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .