കുടിശിക രണ്ടര കോടി; ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഫ്യൂസ് ഊരി കെഎസ്ഇബി

Jaihind Webdesk
Saturday, September 17, 2022

തിരുവനന്തപുരം: ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. രണ്ടരക്കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിലാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 മത്സരം നടക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് കെഎസ്ഇബിയുടെ നടപടി. വൈദ്യുതി ബന്ധം പുഃനസ്ഥാപിക്കുന്നതിനുള്ള നടപടികൾ കെസിഎ യുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.