എന്‍റെ ടീ ഷര്‍ട്ട് വാങ്ങിയോ എന്ന് മോദി; വെറുതേ തന്നാലും വേണ്ടെന്ന് മറുപടി; പ്രധാനമന്ത്രിയുടെ ബനിയന്‍ കച്ചവത്തിനെതിരെ പ്രതിഷേധം

Jaihind Webdesk
Tuesday, March 26, 2019

Modi-T-Shirt-

‘ചൗക്കീദാര്‍’ ടീ ഷര്‍ട്ട് വില്‍പനയ്ക്ക് ട്വിറ്റര്‍ അക്കൌണ്ടിലൂടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരസ്യം. ബി.ജെ.പിയുടെ ചൗക്കീദാര്‍ ക്യംപെയ്ന്‍റെ ഭാഗമായി മാര്‍ച്ച് 31ന് നടക്കുന്ന പരിപാടിയില്‍ എല്ലാവരും ഈ ടീ ഷര്‍ട്ട് ധരിച്ചെത്താനാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രി  ആഹ്വാനം ചെയ്യുന്നത്. രാജ്യത്തിന്‍റെ വിവിധാ ഭാഗങ്ങളിലായി നടത്തുന്ന പരിപാടിയില്‍ ധരിക്കാനുള്ള ‘മേം ഭീം ചൗക്കീദാര്‍’ എന്നെഴുതിയ കാവി ടീ ഷര്‍ട്ടിന്‍റെ വില്‍പനയ്ക്കായാണ് പ്രധാനമന്ത്രി ‘നമോ മെര്‍ച്ചന്‍ഡൈസ്’ എന്ന ട്വിറ്റര്‍ അക്കൌണ്ട് ആരംഭിച്ചിരിക്കുന്നത്.

മാര്‍ച്ച് 31 ന് നടക്കുന്ന പരിപാടി ആകര്‍ഷകമാക്കാന്‍ ഈ ഉത്പന്നങ്ങള്‍ സഹായിക്കും. നിങ്ങള്‍ നിങ്ങളുടെ ടീ ഷര്‍ട്ട് ഓര്‍ഡര്‍ ചെയ്തോ? – നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ട്വിറ്ററിലെ ബനിയന്‍ കച്ചവടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മോദിയുടെ ട്വിറ്റര്‍ പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍ ഭൂരിഭാഗവും പരിഹാസവും പ്രതിഷേധവും വ്യക്തമാക്കുന്നതാണ്. ഇതിനെതിരെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

താങ്കള്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്, സെയ്ല്‍സ്മാനല്ല, ഇതു വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.  ഇത് രാജ്യത്തിന് തന്നെ  അപമാനകരമാണ്, രാജ്യത്തിന്‍റെ പ്രധാനമന്ത്രി ടീ ഷര്‍ട്ട് വില്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നു, ഇതെന്തൊരു നാണക്കേടാണെന്നാണ് ചിലരുടെ പ്രതികരണം. എത്ര കമ്മീഷന്‍ കിട്ടുമെന്നാണ് ചില വിരുതന്മാരുടെ ചോദ്യം. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് സ്വപ്നങ്ങള്‍ വിറ്റ മോദി ഇപ്പോള്‍ ടി ഷര്‍ട്ട് വില്‍ക്കുന്നു, ഏതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുമോ, ടീ മുതല്‍ ടീ ഷര്‍ട്ട് വരെ…. തുടങ്ങി ഫ്രീയായി തന്നാല്‍ പോലും വേണ്ടെന്നുവരെ അഭിപ്രായങ്ങള്‍ നിറയുന്നു.

എന്തായാലും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ കച്ചവടത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവും പ്രതിഷേധവും പടരുകയാണ്.

 [yop_poll id=2]