കെവിൻ കേസിൽ വിസ്താരം ഇന്നും തുടരും

Jaihind Webdesk
Wednesday, May 15, 2019

Kevin-Murder Case

കെവിൻ കേസിൽ വിസ്താരം ഇന്നും തുടരും. സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു.  പ്രതികൾ കോട്ടയത്ത് വന്നതിനും, കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ശേഷം മേയ് ഇരുപത്തിയേഴിന് പുലർച്ചെ കൊല്ലം ചാലിയേക്കരയിൽ എത്തിയതിനും തെളിവായ ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്.

കെവിനെ കാണാതായശേഷം ഒന്നാം പ്രതി ഷാനു ചാക്കോയുടെ തിരിച്ചറിയൽ രേഖയും, പ്രതികളുമായി സംസാരിച്ചതിന്‍റെ ഓഡിയോ റെക്കോർഡും ഗാന്ധി നഗർ സ്റ്റേഷനിലെ എ.എസ്.ഐ ബിജു അയച്ചു തന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ അനിൽ കുമാറും മൊഴി നൽകി. സാക്ഷികളുടെ തുടർ വിസ്താരമാണ് ഇന്ന് നടക്കുക[yop_poll id=2]