ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Jaihind Webdesk
Friday, August 9, 2019

ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കിൽ മരം വീണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കില്‍നിന്ന് മരം മുറിച്ചുമാറ്റിയെങ്കിലും വൈദ്യുതി ലൈനിലെ തകരാർ പൂർണമായും പരിഹരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് എറണാകുളം – ആലപ്പുഴ ട്രെയിൻ ഗതാഗതം തടസപ്പെടുന്നുണ്ട്. ഇതുവഴിയുള്ള ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വെ അധികൃതർ അറിയിച്ചു.

13351 ധൻബാദ് എക്സ്പ്രസ്, 16127 ഗുരുവായൂർ എക്സ്പ്രസ്, 16603 മാവേലി എക്സ്പ്രസ്, 12432 രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകും. ഗുരുവായൂർ – തിരുവനന്തപുരം ഇന്‍റർസിറ്റി (16841), ബാംഗ്ലൂർ – കൊച്ചുവേളി (16315) ട്രെയിനുകള്‍ എറണാകുളം – കോട്ടയം റൂട്ട് വഴി തിരിച്ചുവിട്ടു.