പൊന്മുടിയില്‍ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; നാലു പേർക്ക് പരിക്ക്

Jaihind Webdesk
Sunday, June 18, 2023

 

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിനോദ സഞ്ചാര മേഖലയായ പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്താണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന നാലു പേരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.

കൊല്ലം അഞ്ചലിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് പജേറോ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. കാർ 500 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാർ അറിയിച്ചു. ഡ്രൈവർ ഉള്‍പ്പെടെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. മഴയും മഞ്ഞുമുള്ളതിനാല്‍ പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ഇപ്പോള്‍ ഇവിടേക്ക് എത്തുന്നത്.