ഹോസ്റ്റലുകളുടെ സമയനിയന്ത്രണം കർശനമായി നടപ്പാക്കണം: ഹൈക്കോടതി

Jaihind Webdesk
Tuesday, December 20, 2022

 

കൊച്ചി: ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിൽ ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.
പുതിയ ഉത്തരവിന്‍റെ സാഹചര്യത്തിൽ ക്യാമ്പസുകളിലെ റീഡിംഗ് റൂമുകൾ രാത്രിയും പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ സർക്കാരിന്‍റെ വിശദീകരണം തേടി. പരീക്ഷാ സമയങ്ങളിൽ രാത്രി 11 മണിക്ക് ശേഷവും ഹോസ്റ്റലിലെ റീഡിംഗ് റൂമുകൾ തുറന്നുവെക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിനാണ് മറുപടി. കുട്ടികൾ ആവശ്യപ്പെട്ടാൽ രാത്രി റീഡിംഗ് റൂമുകൾ തുറക്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു.