കെട്ടിവെച്ച കാശ്‌പോലും കിട്ടാതെ തുഷാറും കണ്ണന്താനവും; 13 എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് കാശ് പോയി

Jaihind Webdesk
Friday, May 24, 2019

കേന്ദ്രഭരണത്തിന്റെ ആവേശത്തില്‍ കേരളത്തില്‍ താമര വിരിയിക്കാന്‍ ഇറങ്ങിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്കും കെട്ടിവെച്ച തുക നഷ്ടമായി. കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും വയനാട് മത്സരിച്ച ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമാണ് ഇതില്‍ ഉള്‍പ്പെടുന്ന പ്രമുഖര്‍. രേഖപ്പെടുത്തിയതില്‍ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവെച്ച തുക തിരികെ ലഭിക്കുക.

ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ കണ്ണൂരില്‍ മത്സരിച്ച സി.കെ. പത്മനാഭനാണ് ഏറ്റവും കുറവ് വോട്ടു ലഭിച്ചത്. 68,509 വോട്ടുകള്‍ മാത്രമാണ് പത്മനാഭന് ലഭിച്ചത്. വയനാട്ടില്‍ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയാണ് തൊട്ടുമുന്നില്‍. രാഹുലിന് ശക്തമായ വെല്ലുവിളിയാകും താനെന്ന് പരസ്യമായി പ്രഖ്യാപിച്ച തുഷാറിന് 78,816 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ നേടിയത്.