തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31 ന് ; ജൂണ്‍ 3 ന് വോട്ടെണ്ണല്‍

Jaihind Webdesk
Monday, May 2, 2022

Election-India

 

എറണാകുളം: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 31 ന് നടക്കും. ജൂണ്‍ 3 നാണ് വോട്ടെണ്ണല്‍. മെയ് നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് 11 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. 12 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മെയ് 16 ആണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പി.ടി തോമസിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.