കൊവിഡ്-19 : കുവൈറ്റില്‍ 3 മരണം കൂടി; രോഗമുക്തര്‍ 673 പേർ

Jaihind News Bureau
Saturday, August 29, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 528 ആയി. 646 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 84,224 ആയി. 673 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 75,993 ആയി. 7703 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .