ബഹ്‌റൈനിലും മൂന്ന് മരണം : ആകെ കൊവിഡ് ബാധിച്ചത് 30,931 പേര്‍ക്ക്

Jaihind News Bureau
Thursday, July 9, 2020

മനാമ : ബഹറിനില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം കൂടി. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 101 ആയി . ബഹ്റിനില്‍ 30, 931 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

4, 757 പേര്‍ ചികിത്സയില്‍ കഴിയുന്നു. 26, 073 പേര്‍ ഇതുവരെ രോഗ മുക്തി നേടിയതായും 53 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 630, 753 പേരെ ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കി.