‘കേരളത്തിൽ അവതാരങ്ങളുടെ നീണ്ട നിര, സ്വപ്ന അവരില്‍ ഒരാള്‍’; സർക്കാരിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണന്‍| VIDEO

Jaihind News Bureau
Monday, August 24, 2020

 

തിരുവനന്തപുരം: കേരളത്തിൽ അവതാരങ്ങളുടെ കാലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎല്‍എ. പിണറായി  സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നത്.  സ്വപ്ന സുരേഷ് അത്തരത്തിൽ ഒരു അവതാരമാണ്. റെജി പിള്ള, പ്രതാപ് മോഹന്‍ നായര്‍ അങ്ങനെ പി.ഡബ്ല്യു.സിയില്‍ രണ്ട് അവതാരങ്ങള്‍ ഉണ്ട്. ഇടത് നിരീക്ഷകന്‍ എന്ന പേരില്‍ ടി.വി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന റെജി ലൂക്കോസ് എന്നൊരു അവതാരം കൂടിയുണ്ടെന്നും അവിശ്വാസ പ്രമേയത്തെ പിന്താങ്ങി തിരുവഞ്ചൂർ രാധാക‍ൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.

സൂസൻ ജോൺസ് സൂറി എന്നുപേരുള്ള സ്വിറ്റ്സർലൻഡിൽ നിന്നുള്ളയാളും ഇ–ബസ് പദ്ധതിയുമായി വന്നു പെട്ടിട്ടുണ്ട്. ഈ അവതാരങ്ങളുടെ നടുവിലാണ് കേരളത്തിന്‍റെ  മുഖ്യമന്ത്രി. സംസ്ഥാനത്ത് കൺസൽട്ടൻസി രാജാണ് നടക്കുന്നത്. എല്ലാത്തിനും ഉപദേഷ്ടകർ. സ്വിസ് കമ്പനിക്ക്  ഇ – ബസ് വിൽക്കുന്നതിന് തീരുമാനമെടുത്തു. വിവാദമായപ്പോൾ റിപ്പോർട്ട് കിട്ടിയില്ലെന്ന പേരിൽ താൽക്കാലികമായി നിർത്തിവച്ചു. ഇല്ലായിരുന്നുവെങ്കിൽ 2400 കോടി രൂപ സംസ്ഥാനത്തുനിന്നു പുറത്തേക്ക് ഒഴുകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്നയാൾ മാധ്യമപ്രവർത്തകയെക്കുറിച്ചു മോശമായി പറഞ്ഞു. പിആർഡി വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതു ശരിയല്ലെന്ന വാക്കെങ്കിലും പറഞ്ഞ് പ്രസ് സെക്രട്ടറിയെ തടയേണ്ടതായിരുന്നില്ലേ?’ – തിരുവഞ്ചൂർ ചോദിച്ചു.

 

https://youtu.be/JkJkBWirKvE