തെരേസ മേ ബ്രസൽസില്‍; ബ്രെക്‌സിറ്റിൽ കൂടുതൽ ചർച്ച നടത്തും

Jaihind Webdesk
Wednesday, April 10, 2019

ബ്രെക്‌സിറ്റിൽ കൂടുതൽ ചർച്ചകൾക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസൽസിലെത്തി. ബ്രെക്‌സിറ്റ് തീയതി ജൂൺ 30 വരെ നീട്ടണമെന്നാണ് തേരസാ മേയുടെ ആവശ്യം. നാളെയാണ് യൂറോപ്യന്‍ യൂണിയന്‍റെ അടിയന്തരയോഗം. ജര്‍മ്മന്‍ ചാന്‍സല‍ര്‍ ആംഗലാ മെര്‍ക്കലുമായും മേ കൂടിക്കാഴ്ച നടത്തി. ബ്രെക്സിറ്റ് ഒരു വര്‍ഷം വരെ നീട്ടാന്‍ തയ്യാറാണെന്നു മെര്‍ക്കല്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിൽ വെള്ളിയാഴ്ചയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോവേണ്ടത്.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്ന് മേയുടെ അഭ്യര്‍‍ത്ഥനയില്‍ തീരുമാനമെടുക്കും. ഒരു വര്‍ഷം വരെ സമയമെടുക്കാമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ടസ്കിന്‍റെയും അഭിപ്രായം.

നേരത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായും ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലുമായും തെരേസ മേ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ ബ്രിട്ടനിൽ എംപിമാർ തമ്മിൽ നടന്ന ച‍ർച്ചകൾ അവസാനിച്ചു. അധികം താമസിയാതെ വ്യവസ്ഥകളിൽ ധാരണയിലെത്താനാകുമെന്ന് എംപിമാരുടെ പ്രതീക്ഷ.

ജൂൺ 30 വരെ തീയതി നീട്ടിയാൽ അതിന് മുമ്പ് കരാറിലെ വ്യവസ്ഥകൾ ബ്രിട്ടിഷ് പാർലമെന്‍റ് അംഗീകരിക്കണം.