ഗവർണറെ തടഞ്ഞ സാമജികർക്കെതിരെ അച്ചടക്ക നടപടി ആലോചിച്ചിട്ടില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നയപ്രഖ്യാപന പ്രസംഗത്തിൽ ഉള്ളത് മാത്രമാവും രേഖപ്പെടുത്തുക. പൗരത്വ നിയമഭേദഗതിക്ക് എതിരായ വിമർശനങ്ങളുള്ള നയപ്രഖ്യാപനപ്രസംഗത്തിന്റെ 18-ആം ഖണ്ഡിക വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ഗവർണർ വായിച്ചത്. എന്നാൽ ഗവർണറുടെ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാകില്ലെന്നും നയപ്രഖ്യാപനം മാത്രം പൂർണരൂപത്തിൽ ഉൾപ്പെടുത്തുമെന്നും സ്പീക്കർ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു.
വാച്ച് ആന്‍ഡ് വാര്‍ഡിനോട് ബലപ്രയോഗം നടത്താന്‍ ആവശ്യപ്പെട്ടില്ലെന്നും ഗവര്‍ണര്‍ക്ക് വഴിയൊരുക്കാനാണ് ആവശ്യപ്പെട്ടതെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആന്റ് വാർഡ് പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതി വിശദമായി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
ഗവർണർക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയ നോട്ടീസ് നിയമപ്രകാരമാണ്. ഇക്കാര്യത്തിൽ കാര്യോപദേശ സമിതിയുമായി കൂടിച്ചേർന്ന് തീരുമാനമെടുക്കുമെന്നും സ്പീക്കർ അറിയിച്ചു.