ചാനലുകളോ മൈക്കോ കണ്ടാല്‍ അപ്പോള്‍ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ‘ബിഗ് ബോസ്’ എന്ന് കെ.എസ്.ശബരിനാഥന്‍ എംഎല്‍എ

Jaihind News Bureau
Tuesday, January 28, 2020

ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് കെ.എസ്.ശബരിനാഥന്‍ എംഎല്‍എ. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് ആകാം എവിടെ ആള്‍ക്കൂട്ടം കണ്ടാലും പ്രസ്താവന ഇറക്കും. ഇങ്ങനെ അദ്ദേഹത്തെ വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും ശബരിനാഥന്‍ പറഞ്ഞു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

ഗവര്‍ണറെ കേരളത്തില്‍ നിന്നു മടക്കിവിളിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ ബിജെപിയുടെ വക്താവിനെപ്പോലെ പെരുമാറുന്ന ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് ഗവർണറും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അതിരൂക്ഷ ഭാഷയിലാണ് കോൺഗ്രസ് ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കുന്നത്. ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയവും കൊണ്ടുവന്നിട്ടുണ്ട്.