‘തരൂരും പാർട്ടിയും ഒറ്റക്കെട്ട്, ഒരു വിവാദവുമില്ല’; കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, December 11, 2022

 

കൊച്ചി: ശശി തരൂർ വിഷയത്തിൽ പാർട്ടിയിൽ ഒരു വിവാദവുമില്ലെന്നും ശശിതരൂർ പാർട്ടിയുടെ എല്ലാ നിർദേശങ്ങളും പാലിച്ച് രംഗത്തുണ്ടാകുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  എംപി. ഡല്‍ഹിയിൽ വെച്ച് താൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ശശി തരൂര്‍ എംപി കോണ്‍ഗ്രസിന്‍റെ സ്വത്താണ്. തരൂരും പാര്‍ട്ടിയും ഒറ്റക്കെട്ടായി പോകും, ആശയക്കുഴപ്പങ്ങളില്ല. ശശി തരൂരിനെ പാർട്ടി ഉപയോഗിക്കണം എന്നതാണ് ആദ്യം മുതലുള്ള നിലപാടെന്നും അദ്ദേഹം എന്നും പാർട്ടിയുടെ മുതൽക്കൂട്ടാണെന്നും കെ സുധാകരൻ എംപി അഭിപ്രായപ്പെട്ടു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.