വാട്സ്ആപ്പ് ചാറ്റില്‍ ഗൂഢാലോചനയില്ല; ശബരീനാഥന്‍റെ ജാമ്യ ഉത്തരവില്‍ കോടതിയുടെ നിർണായക നിരീക്ഷണം

Jaihind Webdesk
Wednesday, July 20, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചെടുത്ത കേസിൽ നാടകീയമായി അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ കോടതിയുടെ നിർണായക നിരീക്ഷണം. വധശ്രമ ഗൂഢാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരീനാഥനെതിരെ ഹാജരാക്കാൻ കഴിഞ്ഞില്ല. മൂന്ന് പ്രതികളുടെ ഫോൺ പോലീസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണ്. ചാറ്റിൽ മുഖ്യമന്ത്രിയെ വധിക്കുന്നതിനെ കുറിച്ചുള്ള ആലോചനയില്ല. പ്രതിഷേധിക്കാനുള്ള തീരുമാനം ആണ് ചാറ്റിൽ ഉള്ളത്. ഈ ഫോൺ പരിശോധനയിലും ഗൂഢാലോചന തെളിയിക്കുന്ന പ്രത്യേകിച്ചൊന്നും പോലിസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. മൊബൈൽ ഹാജരാക്കാൻ പ്രതി തയാറാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ വാട്സ് ആപ്പ് ചാറ്റ് സ്ക്രീൻ ഷോട്ടിലും ഗൂഢാലോചന വ്യക്‌തമല്ലെന്നും കോടതി നിരീക്ഷിച്ചു