തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുക്കും; ഭൂമി കൈവശം വച്ചിരിക്കുന്ന വിദ്യാധിരാജ സഭയുടെ അവകാശവാദം തള്ളി; സ്ഥലത്ത് സംഘർഷം

Jaihind News Bureau
Saturday, February 29, 2020

പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപത്തെ തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുക്കും. ഭൂമി കൈവശം വച്ചിരിക്കുന്ന വിദ്യാധിരാജ സഭയുടെ അവകാശവാദം തള്ളികൊണ്ടാണ് സർക്കാർ തീരുമാനം. ചട്ടമ്പിസ്വാമികളുടെ ക്ഷേത്രം ആവശ്യമെങ്കിൽ വിദ്യാധിരാജ സഭക്ക് വിട്ടുകൊടുക്കുമെന്നും റവന്യൂ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അതേ സമയം തീർഥപാദ മണ്ഡപം തിരിച്ചെടുക്കുന്നതിനെ എതിർത്ത ബി ജെ പി പ്രവർത്തകരും പോലീസുമായി സംഘർഷമുണ്ടായി.