ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ്‌ ഡയറക്‌ടർ എം.എ അഷ്‌റഫ് അലിയുടെ മകൻ വിവാഹിതനായി; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

JAIHIND TV DUBAI BUREAU
Sunday, August 22, 2021

 

ദുബായ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ നാട്ടിക മുസ്ലിയാം വീട്ടിൽ എം.എ അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകൻ ഫഹാസിന്‍റെയും മൂവാറ്റുപുഴ ടി.എസ്‌ യഹിയയുടെയും സാഹിറ യഹിയയുടെയും മകൾ സിയയും തമ്മിൽ വിവാഹിതരായി.

കൊവിഡ് മാനദണ്ഡങ്ങളോടെ ഷാർജ അൽ ജവഹർ കൺവെൻഷൻ സെന്‍ററിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.

 

 

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നീലേഷ് വേദ്, എസ്‌.എഫ്.സി ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, റീജൻസി ഗ്രൂപ്പ് ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സിനിമാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻ ലാലിന്‍റെയും സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായി.