രോഗിയായ യുവാവിനെ അബുദാബി പൊലീസ് എയര്‍ ആംബുലന്‍സ് ആശുപത്രിയില്‍ എത്തിച്ചു

Jaihind News Bureau
Saturday, September 5, 2020

 

അബുദാബി : രോഗിയായ യുവാവിനെ അബുദാബി പൊലീസ് എയര്‍ ആംബുലന്‍സ് വഴി രക്ഷപ്പെടുത്തി. ഇപ്രകാരം, അസുഖ ബാധിധനായ യുവാവിനെ അല്‍ മായ ദ്വീപില്‍ നിന്ന് അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് പരിശോധനക്കായി എത്തിച്ചു.

യുവാവിന് കടുത്ത ക്ഷീണം അനുഭവപ്പെടുകയും ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വളരെ മോശമാകുകയും ചെയ്ത സാഹചര്യത്തിലാണ് അബുദാബി പൊലീസ് , എയര്‍ ആംബുലന്‍സ് നല്‍കിയത്. 21 വയസുള്ള രോഗിയെ ഹോസ്പിറ്റലില്‍ എത്തിക്കുകയും പിന്നീട് ആവശ്യമായ വൈദ്യസഹായം നല്‍കുകയും ചെയ്തു.

teevandi enkile ennodu para