പുറത്തികാതിരിക്കുവാനുള്ള കാരണം ബോധിപ്പിക്കണം; വൈസ് ചാൻസിലർമാരുടെ ഹിയറിങ് ഇന്ന് രാജ്ഭവനിൽ

Jaihind Webdesk
Monday, December 12, 2022

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച കേരളത്തിലെ വൈസ് ചാൻസിലർമാരുടെ ഹിയറിങ് ഇന്ന് രാജ്ഭവനിൽ നടക്കും. രാവിലെ 11 മണിമുതലാണ് ഹിയറിങ്ങ് നിശ്ചയിച്ചിരിക്കുന്നത് . വൈസ് ചാൻസിലർമാർക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ എത്തി പുറത്തികാതിരിക്കുവാനുള്ള കാരണം ബോധിപ്പിക്കാവുന്നതാണ് .

യൂജിസി മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ കെ ടി യു വൈസ് ചാൻസിലർ ഡോക്ടർ രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ കേരളത്തിലെ മറ്റ് സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിന് മറുപടി നൽകിയ വൈസ് ചാൻസിലർമാർക്ക് നേരിട്ട് കൂടുതൽ വിശദീകരണങ്ങൾ നൽകുവാനുളള അവസരമാണിന്നു നൽകിയിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാല വിസി ഉൾപ്പെടെ ചില വൈസ് ചാൻസിലർമാർ ഇന്ന് ഹാജരാകാനാകില്ലെന്ന് ഗവർണറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഇത്തരത്തിൽ നോട്ടിസ് നൽകിയതിനെതിരെ വിസിമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിലാകും ഹിയറിംഗ് കഴിഞ്ഞാലും ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കുക