യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു ; ആകെ മരണം 609 ആയി

Jaihind News Bureau
Saturday, December 12, 2020

ദുബായ് : യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ശനിയാഴ്ച, പുതിയതായി 1154 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണിത്.

ഇതോടെ, കൊവിഡ് ആക്ടീവ് കേസുകള്‍ യുഎഇയില്‍ 20, 098 ആയി കൂടി. ആകെ കേസുകള്‍ 1,83,755 ആണ്. രണ്ടു പേര്‍ കൂടി മരിച്ചതോടെ, ആകെ മരണം രാജ്യത്ത് 609 ആയി കൂടി. അതേസമയം, 613 പേര്‍ക്ക് ശനിയാഴ്ച രോഗമുക്തി ലഭിച്ചു. ഇതോടെ, ആകെ രോഗമുക്തി 1,63,048 ആയി ഉയര്‍ന്നു.