‘മന്ത്രി അസൗകര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു’; ലൂർദ് ആശുപത്രിയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് ഫാ. ഷൈജു തോപ്പിൽ

Jaihind Webdesk
Saturday, December 3, 2022

കൊച്ചി: ലൂർദ് ആശുപത്രിയിലെ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ. ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ സംവിധാനങ്ങളും ലൂർദ് ഡിബിഎസ് പ്രോഗ്രാമിന്‍റെ രണ്ടാം വാർഷികവും ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി ആന്‍റണി രാജു ആണെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കുകൾ കൊണ്ട് പരിപാടിയിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് മന്ത്രി മുൻകൂട്ടി അറിയിച്ചിരുന്നതായി ഫാ. ഷൈജു തോപ്പിൽ വ്യക്തമാക്കി. അതിനനുസരിച്ചാണ് ആശുപത്രിയിലെ പരിപാടിയിലേക്ക് മറ്റ് അതിഥികളെ തീരുമാനിച്ചത്. കേരള കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക് മറ്റൊരു പരിപാടിയിൽ വെച്ച് മന്ത്രി തന്നെ സമ്മാനിച്ചതായും ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.